ബേപ്പൂര്‍: ബേപ്പൂരില്‍ ലോഡ്ജിന്റെ മറവില്‍ അനധികൃത മദ്യവില്‍പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്ബത്ത് കാട്ടില്‍ വൈഷ്ണവത്തില്‍ നെല്ലിക്കോട് ജയനാഥന്‍ (61) എന്നയാളാണ് അറസ്റ്റിലായത്.ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിന് സമീപത്ത് ലോഡ്ജ് നടത്തുന്ന ഇയാള്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റുമാണ് മദ്യവില്പന നടത്തിയത്. ലോഡ്ജ് കേന്ദീകരിച്ച് മദ്യവില്‍പന നടത്തുന്നതായി കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി പൊലീസ് പ്രതിയെ നിരീക്ഷിച്ചുവരുകയായിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ ആറ് ലിറ്റര്‍ വിദേശമദ്യവുമായി ലോഡ്ജ് പരിസരത്ത് എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.