മുംബൈ: പ്രണയ വിവാഹത്തിനൊടുവില്‍ വേര്‍പിരിഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഭാര്യ മതാചാരങ്ങള്‍ പാലിക്കുന്നില്ലെന്നും മകനെ വിട്ടു നല്‍കുന്നില്ലെന്നും ആരോപിച്ച് രൂപാലി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഹിന്ദു മതത്തില്‍പ്പെട്ട യുവതിയായ രൂപാലി 2019 ലാണ് ഇഖ്ബാല്‍ ഷെയ്ഖ് എന്ന യുവാവിനെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇഖ്ബാലിനെ വിവാഹം ചെയ്തതോടെ മതംമാറി സാറ എന്ന പേരും യുവതി സ്വീകരിച്ചു. 2020ല്‍ ഇവര്‍ക്ക് ഒരു മകന് ഉണ്ടായി. മുപ്പത്തിയാറുകാരനായ ഇഖ്ബാല്‍ ടാക്സി ഡ്രൈവറാണ്. ഇഖ്ബാല്‍ ഷെയ്ഖിന്റെ കുടുംബം യുവതിയെ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇത് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കി. പിന്നാലെ യുവതി കുട്ടിയുമായി മാറിത്താമസിച്ചു.
തിങ്കളാഴ്ച വിവാഹമോചനത്തിന്റെ കാര്യം ചര്‍ച്ച ചെയ്യാനായി ഇയാള്‍ യുവതിയെ വിളിച്ചുവരുത്തി. രാത്രി പത്ത് മണിയോടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കുട്ടിയെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇഖ്ബാല്‍ യുവതിയെ ഇടവഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു.