ന്യൂഡൽഹി : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ചു. ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്നും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായും 25 കാരി ആരോപിക്കുന്നു.മരണമൊഴി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശേഷമാണ് ആത്മഹത്യ. ഇത് പൊലീസ് പിന്നീട് കണ്ടെടുത്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരി പ്രദേശത്താണ് സംഭവം.ആര്‍തി ഗുപ്തയെന്ന പെണ്‍കുട്ടിയാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ‘എന്റെ ജീവിതം അവസാനിച്ചു.ഭര്‍ത്താവ് എന്നെ വീട്ടില്‍ തനിച്ചാക്കി പോയി. സ്ത്രീധനത്തിന്റെ പേരില്‍ എന്നെ മര്‍ദിക്കാറുണ്ടായിരുന്നു.’ നിറ കണ്ണുമായി യുവതി വീഡിയോയില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് രാത്രിയോടെ യുവതി ഗോവിന്ദ്പുരി സ്‌റ്റേഷനില്‍ എത്തിയിരുന്നതായി പൊലീസ് പറയുന്നു.
‘ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നും, തന്റെ മൊബൈല്‍ നമ്ബര്‍ ബ്ലോക്ക് ചെയ്‌തെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു’ ഒരു വനിതാ ഉദ്യോഗസ്ഥ വ്യക്തമാക്കി. ‘ഞങ്ങള്‍ വിളിച്ചപ്പോള്‍ ഭാര്യയോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞു’ ഉദ്യോഗസ്ഥ കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ആര്‍തി നിഷേധിച്ചു. ശേഷം വനിതാ കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചു.
തൊട്ടടുത്ത ദിവസം ആര്‍തി വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവ് അനുപം ഗുപ്തയെ അറസ്റ്റ് ചെയ്തു.