വൈപ്പിന്‍: ഭാര്യയെ ജോലിസ്ഥലത്തെത്തി ഭര്‍ത്താവ് കുത്തിപ്പരിക്കേല്പിച്ചു. എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെയാണ് ഓഫിസില്‍നിന്ന് വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തിയത്.ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം. ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഭര്‍ത്താവ് ഫൈസല്‍ സംഭവശേഷം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അകന്നു കഴിയുകയായിരുന്നു.