തൃശൂര്‍: നിക്ഷേപ തട്ടിപ്പുകേസില്‍ ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ രാജേഷ് മലാക്ക അറസ്റ്റില്‍.കോടികളുടെ നിക്ഷേപം സ്വരൂപിച്ച് നാടുവിട്ട ഇയാളെ കൊയമ്ബത്തൂരില്നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.തൃശൂര്‍ ഈസ്റ്റ് – വെസ്റ്റ് പോലീസ് സ്റ്റേഷനുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കൊയമ്ബത്തൂരിലെ ഒളിത്താവളത്തില്‍ കഴിയുകയായിരുന്ന ഇയാളെ തൃശൂര്‍ സ്റ്റേഷനിലെത്തിച്ചു.മൈ ക്ലബ് ട്രേഡിംഗ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് എന്നീ കമ്ബനികളുടെ പേരില്‍ 500 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ മലാക്ക. മുപ്പതിനായിരത്തിലധികം ആളുകളില്‍നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്.
സ്വര്‍ണത്തിലും, എണ്ണയിലും ക്രിപ്റ്റോ കറന്‍സിയും നിക്ഷേപിക്കുന്ന പണം പത്തുമാസത്തിനകം ഇരട്ടിയായി തരാമെന്നായിരുന്നു വാഗ്ദാനം. വന്‍തുക ആളുകളില്‍നിന്നു ശേഖരിച്ചശേഷം നാടുവിടുകയായിരുന്നു.