തിരുവനന്തപുരം:- പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് രേഖ സർക്കാർ പ്രഖ്യാപിച്ചു. വ്യവസായ മന്ത്രി പി രാജീവ് ആണ് കരട് രേഖ പ്രഖ്യാപിച്ചത്. 2018ലെ വ്യവസായ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ കരട് നയം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ശക്തമായ ഒരു സംരംഭക ആവാസവ്യവസ്ഥ സംജാതമാക്കുക, സർക്കാർ വ്യവസായ പാർക്കുകളിലും അംഗീകരിച്ച സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമ്മാണ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടിയും ഭൂമി വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷൻ ചാർജ് എന്നിവ പൂർണമായുംഒഴിവാക്കുന്നതാണ് പദ്ധതി.ഇത്തരം 14 പദ്ധതികളാണ് സർക്കാർ ഉദ്ദേശിച്ചു നടപ്പിലാക്കുന്നത്.