കെയ്‌റോ: ഈജിപ്തില്‍ അഞ്ചു വയസ്സുകാരിയെ വാഷിങ് മെഷീനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവ് വീട്ടുജോലികള്‍ ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനിന് ഉള്ളില്‍ വീണതാകാമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.കെയ്‌റോയ്ക്ക് സമീപമുള്ള ഗിസയിലെ അയ്യാത് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. വാഷിങ് മെഷീന്‍ ഓണ്‍ ആക്കിയ ശേഷം കുട്ടിയുടെ മാതാവ് മറ്റ് വീട്ടുജോലികള്‍ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.മാതാവിനെ തിരഞ്ഞെത്തിയ കുട്ടിയുടെ ശ്രദ്ധ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീനിലേക്ക് തിരിഞ്ഞു. ഇതിലേക്ക് നോക്കിയ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനുള്ളിലേക്ക് വീഴുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കുറച്ചു സമയത്തിന് ശേഷമാണ് മാതാവ് മകളെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രോസിക്യൂട്ടര്‍മാര്‍ യുവതിയെ ചോദ്യം ചെയ്തു. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം സംശയിക്കുന്നില്ല.