കോട്ടയം : ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയില്‍ മറവു ചെയ്ത കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത.പുതുപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ക്കു വേണ്ടിയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവര്‍ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.കൃത്യത്തിന് ശേഷം ഒളിവില്‍ പോയ രണ്ടുപേരെ കുറിച്ചും സൂചന കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ആര്യാട് സ്വദേശിയായ ബിന്ദു കുമാറിനെ ചങ്ങനാശ്ശേരി പൂവത്തുള്ള വാടക വീട്ടിലാണ് സുഹൃത്തായ മുത്തു കുമാറിന്റെ നേതൃത്വത്തില്‍ കൊന്ന് കുഴിച്ചിട്ടത്.മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.