വിഴിഞ്ഞം: നാലംഗ മത്സ്യത്തൊഴിലാളി സംഘത്തിലെ രണ്ടു പേരെ കടലില്‍ കാണാതായി. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാര്‍ലി എന്നിവരെയാണ് കാണാതായത്.കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിനുപോയ 4 അംഗത്തിന്റെ വള്ളത്തിന്റെ എന്‍ജിന്‍ കേടായതിനെ തുടര്‍ന്ന് രണ്ടു പേര്‍ മറ്റൊരു വള്ളത്തില്‍ കയറി കരയിലെത്തി. തുടര്‍ന്ന് വള്ളമുള്‍പ്പെടെ ഇവരെ കരയ്ക്കെത്തിക്കാന്‍ രണ്ടാമത് മറ്റൊരു വള്ളത്തില്‍ പോയപ്പോഴാണ് ഇവര്‍ നങ്കൂരമിട്ട സ്ഥലത്തു നിന്നു ഇവരെ കാണാതായത്.