ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡില്‍ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്‌നിഖല്‍- ബൈറോഖല്‍ റോഡില്‍ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. പൗരി ഗര്‍വാള്‍ ജില്ലയില്‍ നടന്ന സംഭവം എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ബസ് 500 മീറ്റര്‍ ആഴത്തിലേക്കാണ് വീണതെന്നും അപകടത്തില്‍പ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡി.ജി.പി അശോക് കുമാര്‍ അറിയിച്ചു.