കൊച്ചി: കൊച്ചി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട തുടരുന്ന സാഹചര്യത്തില്‍ ഇതിന്റെ തുടരന്വേഷണം കോസ്റ്റല്‍ പൊലീസ് നടത്തും.കൊച്ചിയില്‍ പിടികൂടിയ 200 കിലോ ഹെറോയിനും പ്രതികളേയും കോസ്റ്റല്‍ പൊലീസിന് എന്‍സിബി കൈമാറി. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇറാന്‍, പാക്കിസ്ഥാന്‍ പൗരന്മാരായ ആറ് പേരെയാണ് പൊലീസിന് കൈമാറിയത്.ഇന്നലെ കൊച്ചി തീരത്തെ പുറംകടലില്‍ ഇറാനിയന്‍ ഉരുവില്‍ നിന്നാണ് ലഹരിമരുന്നും പ്രതികളെയും പിടികൂടിയത്.