തിരുവനന്തപുരം : ശാസ്തമംഗലം മരുതംകുഴിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിടിലിച്ചുവെന്നാണ് പരാതി. കാറോടിച്ചിരുന്ന ശാസ്തമംഗലം സ്വദേശി യായ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ ഉണ്ടായിരുന്ന മറ്റ് നാലു പേർ ഓടി രക്ഷപ്പെട്ടു. ഇവർ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിചപ്പോഴേക്കും മരണം സംഭവിച്ചതായാണ് ഡോക്ടർമാർ അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .