(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ലക്ഷങ്ങൾ മുടക്കി ചെയ്യുന്ന ശിലാഫലക മാമാങ്കം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ…
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഉൾപ്പെടെ ഉള്ള പ്രമുഖരുടെ പേര് ആ ലേഖനം ചെയ്ത ശിലാഫലകം ആക്കുളം ടൂറിസ്റ് വില്ലേജ് ആ ഡിറ്റോറിയത്തിലെ വാഷ് റൂമിൽ.2021 ഒക്ടോബർ മാസം സ്ഥാ പിക്കുന്നതിനായി ഉദ്ദേശിച്ചു നിർമിച്ച ഫലകം ആണ് വാഷ് റൂമിൽ കാണപെടുന്നത്. ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ഫലക മാമാങ്കം കൊണ്ടാടുന്നത്എന്ന് ഏവരും ഓർക്കുന്നത് ഇത്ത രുണ ത്തിൽ നന്നായിരിക്കും. ശിലാഫലക നിർമാണത്തിന് ഇരുപതി നായിരത്തിൽ അകമേ ചെലവ് ഉണ്ടാകുകയുള്ളു എങ്കിലും അവയുടെ സ്ഥാപന മാമാങ്കത്തിനാണ് ലക്ഷങ്ങളുടെ ചെലവ്. ഇതെല്ലാം തന്നെ പാവപ്പെട്ട ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി പണത്തിൽ നിന്നും.