തിരുവനന്തപുരം: വീട്ടമ്മയുടെ കഴുത്തില്‍ കമ്ബ് കുത്തി കയറ്റി കൊലപ്പെടുത്താന്‍ ശ്രമം. നെയ്യാറ്റിന്‍കര അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഇവരുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.കഴിഞ്ഞ ദിവസം മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്ബി കുത്തിക്കയറ്റിയിരുന്നു. തീര്‍ത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. പെരിയകുടി സ്വദേശിയും ബന്ധുവുമായ സുരേഷ് ആണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്.