കോന്നി: വിസ തട്ടിപ്പ് കേസില്‍ ഇളകൊള്ളൂര്‍ അഭിത് ഭവനത്തില്‍ അജയകുമാര്‍ ( 49 ) നെ പൊലീസ് അറസ്റ്റുചെയ്തു.ഗ്രീന്‍ ജോബ് എന്ന റിക്രൂട്ടിങ് സ്ഥാപനത്തിന്റെ പേരില്‍ ഇയാള്‍ അമ്ബലപ്പുഴ പുറക്കാട് സ്വദേശി ശരത്തിനെ വിദേശത്തു കൊണ്ടുപോകാമെന്ന് പറഞ്ഞ് പലപ്പോഴായി രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയെന്നാണ് പരാതി.ആദ്യം ഇരുപത്തി അയ്യായിരം രൂപ കൊടുത്തപ്പോള്‍ ഇയാള്‍ ഓഫര്‍ ലെറ്റര്‍ നല്‍കിയിരുന്നു.പിന്നീടാണ് ഇത് വ്യാജ ഓഫര്‍ ലെറ്റര്‍ ആണന്നു മനസിലായത്. വിദേശത്ത് പോകാന്‍ കഴിയാതെ വന്നതോടെ ശരത് പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.