കിളിമാനൂര്‍: മാരക മയക്കുമരുന്നായ എം. ഡി. എം. എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍ .കിളിമാനൂര്‍ കുറവന്‍ കുഴിയില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 100 മില്ലിഗ്രാം എം.ഡി എം എ യും കഞ്ചാവുമായി കല്ലറ വളക്കുഴിപച്ച അജ്മല്‍ മന്‍സിലില്‍ അല്‍ അമീന്‍ (22),കല്ലറ പാകിസ്ഥാന്‍ മുക്ക് കട്ടയ്ക്കാലില്‍ ഷഹനാസ്(24) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. ഇവര്‍ക്ക് കഞ്ചാവും എം.ഡി. എം.എ യും കൈമാറിയ മടവൂര്‍ ചാലാംകോണം മണലുവട്ടം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ഷഹിന്‍ ഷായെയും(20) അറസ്റ്റുചെയ്തു.