ചണ്ഡീഗഡ്: പഞ്ചാബി ഗായകന് സിദ്ധു മൂസെ വാലെ കൊലക്കേസിലെ മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ സഹായിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഗുണ്ടാ നേതാവായ ദീപക് ടിനുവിനെയാണ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ സഹായിച്ചത്.ലുധിയാന സ്വദേശികളായ കുല്‍ദീപ് സിംഗ്, രാജ്വീര് സിംഗ്, രജീന്ദര്‍ സിംഗ് എന്നിവരെ പഞ്ചാബിലെ മാന്‍സയില്‍ നിന്നുമാണ് പിടികൂടിയത്. അറസ്റ്റിലായ കുല്‍ദീപ് ജിം ഉടമയാണ്. ജിം നടത്തുന്നതിന്റെ മറവില്‍ ഇയാള്‍ മയക്കുമരുന്ന് കച്ചവടവും നടത്തുന്നുണ്ട്.ഇവര്‍ സഞ്ചരിച്ച പഞ്ചാബ് രജിസ്ട്രേഷന് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സിദ്ധു മൂസെ വാലെയെ കൊലപ്പെടുത്തിയ പ്രതികളില്‍ മുഖ്യ പങ്കുള്ള ദീപക് ടിനു ഒക്ടോബര്‍ ഒന്നിന് രാത്രിയില്‍ മാന്‍സ പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി യൂണിറ്റിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് രക്ഷപെട്ടത്.അറസ്റ്റിലായ പ്രതികള്‍ ദീപക് ടിനുവിന്റെ അടുത്ത കൂട്ടാളികളാണ്.