തൃശൂര്‍: തിരുവില്വാമലയില്‍ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ഇരുവരും ഗുരുതരാവസ്ഥയിലായിരുന്നു.ചോലക്കാട്ടില്‍ രാധാകൃഷ്ണന്‍, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലംഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകന്‍ രാഹുല്‍ എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു.ഇന്നലെയാണ് തൃശ്ശൂര്‍ തിരുവില്വാമലയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഒരലാശേരി ചോലക്കോട്ടില്‍ രാധാകൃഷ്ണന്‍ (47), ഭാര്യ ശാന്തി (43), മക്കളായ കാര്‍ത്തിക് (14), രാഹുല്‍ (07) എന്നിവര്‍ക്കാണ് പൊളളലേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിയും ഇളയ മകന്‍ രാഹുലും മരിച്ചു. രാധാകൃഷ്ണന്റെയും മൂത്ത മകന്‍ കാര്‍ത്തികിന്റെയും പരിക്ക് ഗുരുതരമായി തുടരുകയായിരുന്നു. വീട്ടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തിരുവില്വാമലയിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ് രാധാകൃഷ്ണന്‍.