വീടിനു തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

കോട്ടയം: വീടിനു തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. കങ്ങഴ നൂലുവേലി വാലുമണ്ണേല്‍പ്പടി എം വിഹരിദാസ് (60) ആണു മരിച്ചത്. പെയിന്റിങ് തൊഴിലാളിയാണ്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണു നാടിനെ നടുക്കിയ സംഭവം. വീടിനു തീവെച്ച ശേഷം ഹരിദാസ് മുറ്റത്തെ പ്ലാവില്‍ തൂങ്ങി മരിക്കുക ആയിിരുന്നു. സ്ഫോടനശബ്ദം കേട്ട് അയല്‍ക്കാര്‍ ഉണര്‍ന്നെത്തിയപ്പോഴാണു ഹരിദാസിന്റെ വീടിന്റെ മേല്‍ക്കൂര കത്തുന്നതു കണ്ടത്. ഉടന്‍ കറുകച്ചാല്‍ പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ, പാമ്ബാടിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനിയൊണ് മുറ്റത്തെ പ്ലാവില്‍ തൂങ്ങി നില്‍ക്കുന്ന ഹരിദാസിനെ കണ്ടത്.വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചാണു സ്ഫോടനം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. പാചകവാതക സിലിണ്ടര്‍ വീട്ടില്‍ നിന്നു മാറ്റിവച്ച ശേഷമാണ് ഇയാള്‍ വീടിനു തീവെച്ചത്. തീ മറ്റിടങ്ങളിലേക്കു പടരാതിരിക്കാന്‍ ചുറ്റും വെള്ളം നനച്ചിരുന്നു. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു.ഹരിദാസും ഭാര്യയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസം. കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയിരുന്നതായി സമീപവാസികള്‍ പറഞ്ഞു.ഇവര്‍ക്കു മക്കളില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven − 11 =