(അജിത് കുമാർ. ഡി )
തിരുവനന്തപുരം : തലസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങൾ കേന്ദ്രമാക്കി ലോട്ടറി തട്ടിപ്പ് മാഫിയ സംഘങ്ങൾ വിലസുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു ഇറങ്ങുന്ന ഭക്തർ ആണ് ഇവരുടെ ഇരകൾ. തലസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശ്രീകണ്ഠശ്വരം ശിവ ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, ആറ്റുകാൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പ് സംഗങ്ങളുടെ പ്രവർത്തനം എന്ന അറിയുന്നത്. പലപ്പോഴും സ്ത്രീ കളെ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് അരങ്ങേറു ന്നത്. ദിനം പ്രതി നിരവധി പേർ ഇവരുടെ തട്ടിപ്പിൽ വഞ്ചിതരാകുന്നുണ്ട് എങ്കിലും ആരും നാണക്കേട് കൊണ്ടു പുറത്ത് പറയാറില്ല. ഈ സംഘത്തിന്റെ പ്രവർത്തനം വളരെ വേഗത്തിൽ ആണ് നടക്കുന്നത്. ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ ടിക്കറ്റുകൾ ആണ് പലപ്പോഴും ഇത്തരം സംഘം ഉപയോഗിക്കുന്നത്. ക്ഷേത്ര ദർശനത്തിനു ആഡംബര കാറുകളിൽ എത്തുന്നവരെയും, ആഡംബര ശൈലിയിൽ എത്തുന്നവരും ആണ് ഇവരുടെ തട്ടിപ്പിന് ഇരകൾ ആകുന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞു ഇറങ്ങുന്നവരുടെ അടുത്തേക്കു ഭയ ഭക്തി ബഹുമാനത്തോടെ എത്തുന്ന തട്ടിപ്പ് സംഘ ത്തിലെ സ്ത്രീകൾ അവരോടു കൈയിൽ ഇരിക്കുന്ന ലോട്ടറി ടിക്കറ്റ് നൽകും. തുടർന്ന് അവർ തങ്ങളുടെ വാക് ചാതു ര്യ ത്താൽ വീഴ്ത്തുന്ന ത്തോടൊപ്പം അവരുടെ തിരക്ക് മനസിലാക്കി കൈയിൽ ഇരിക്കുന്ന രണ്ടും, മൂന്നും ടിക്കറ്റുകൾ
നൽകും. പൈസയും വാങ്ങി അവരെ യാത്രയാക്കും. ടിക്കെറ്റു എ ടുത്തവർ തങ്ളുടെ തിരക്ക് കൊണ്ടു ടിക്കറ്റ്വാങ്ങി പോകും. അടുത്ത ദിവസം സമ്മാനർഹ ടിക്കറ്റ് തങൾക്കുണ്ടോ എന്ന് ഔ ദ്യോഗിക ഫലവും ആയി ഒത്തു നോക്കുമ്പോൾ ആണ് തങ്ങൾ കബളിക്കപ്പെട്ടതായി മനസിലാകുന്നത്. കാരണം അവർ അടിച്ചേൽപ്പിച്ച ടിക്കറ്റ് നറുക്കെടുപ്പ് കഴിഞ്ഞിരിക്കുന്നത് ദിവസങ്ങൾ കഴിഞ്ഞ ടിക്കറ്റ് ആണെന്ന്. തങ്ങൾക്കു പറ്റിയ അമളി പുറത്ത് പറയാനാകാതെ ഇളിഭിയർ ആകും. അടുത്ത ദിവസം ഇവരെ ക്ഷേത്ര പരിസരത്ത് വലയിട്ട് നോക്കിയാൽ അവരെ കിട്ടില്ല. കാരണം അവർ മറ്റൊരു ക്ഷേത്രനടയിൽ ഇത്തരം തട്ടിപ്പു മായി നിൽക്കുണ്ടാകും.
പലപ്പോഴും ഇത്തരം തട്ടിപ്പ് നടത്തുന്നതിന് ചെറിയ തുക ക്കുള്ള ലോട്ടറികൾ ക്കാണ്.