വെള്ളറട: അമ്പൂരിയില്‍ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അമ്ബൂരി ഞവരക്കാട്ടിലാണ് അപകടം. ഞവരക്കാട് മുല്ലക്കരി വീട്ടില്‍ തോമസ് ജേക്കബിന്റെ മകന്‍ നിഖില്‍ (27) ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.തിരുവനന്തപുരത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയുണ്ടായ അപകടത്തില്‍ തോളെല്ലിന് പൊട്ടലുണ്ടായി.