ദില്ലി : ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. യുപി സ്വദേശികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഷോപ്പിയാനിലെ ഹര്‍മേനിലാണ് ഭീകരാക്രമണം ഉണ്ടായത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ ഇമ്രാന്‍ ബഷീര്‍ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.ഷോപ്പിയാനില്‍ ശനിയാഴ്ച ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.