പാലക്കാട്: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ 20 ഗ്രാം മെത്തഫിറ്റമിനുമായി തൃശ്ശൂര്‍ മുകുന്ദപുരം, കരച്ചിറ, മണ്ണമ്ബറമ്ബില്‍ വീട്ടില്‍ സായി കൃഷ്ണയെ ( 24 ) അറസ്റ്റ് ചെയ്തത്.ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ബസ് മാര്‍ഗം കോയമ്ബത്തൂരിലെത്തുകയും അവിടെനിന്ന് ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ന് ഇറങ്ങി തൃശ്ശൂരിലേക്ക് റോഡ് മാര്‍ഗ്ഗം മയക്കുമരുന്ന് കടത്തികൊണ്ട് പോകുവാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയില്‍ ആവുന്നത്.പ്രതിക്ക് മയക്കുമരുന്ന് നല്‍കിയവരെ പറ്റിയും പ്രതിയില്‍ നിന്നും മയക്കു വാങ്ങുന്നവരെ പറ്റിയുമുള്ള വിശദമായ അന്വേഷണം ആരംഭിച്ചു.