പറവൂര്‍: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. ഗോതുരുത്ത് കടല്‍വാതുരുത്ത് അക്കപ്പിള്ളി വീട്ടില്‍ ജെന്‍സി (34) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മൂത്തകുന്നം ലേബര്‍ ജംഗ്ഷനിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ജെന്‍സിയും, കൊല്ലം സ്വദേശിനിയായ സുഹൃത്തും ചേര്‍ന്ന് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്. സ്ഥാപന ഉടമയുടെ ഭാര്യ മാത്രമാണ് ഈ സമയം കടയിലുണ്ടായിരുന്നത്. സ്വര്‍ണ്ണാഭരണങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് മുക്കുവളകള്‍ പണയം വച്ച് 65,000 രൂപ കൈപ്പറ്റുകയായിരുന്നു .കൂടെയുണ്ടായിരുന്ന സുഹൃത്തായ യുവതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.