വര്‍ക്കല: അയിരൂരില്‍ നാല് കടകള്‍ തീപിടിച്ചുനശിച്ചുആറര ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികള്‍ കത്തിനശിച്ചതായി കണക്കാക്കുന്നു. ചൊവ്വാഴ്ചയാണ് പട്ടംതേരി ജങ്ഷനിലെ നാല് കടമുറികള്‍ക്ക് തീപിടിച്ചത്. കടകളുടെ പുറകില്‍ ഷീറ്റ് മേഞ്ഞ ചായ്പും കത്തിപ്പോയി. അയിരൂര്‍ കടയില്‍ വീട്ടില്‍ സൈനുലാബ്ദീന്റെ ഉടമസ്ഥതയില്‍ രണ്ട് മുറികളിലായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷനറി കട, അയിരൂര്‍ കളത്തടത്തില് ഫസിലിന്റെ ആക്രിക്കട എന്നിവയാണ് അഗ്നിക്കിരയായത്.കടയുടെ മുന്നിലിരുന്ന വിക്ടര്‍ എന്നയാളുടെ സ്കൂട്ടറും കത്തിനശിച്ചു. തീ പടര്‍ന്നു പിടിക്കുമ്ബോള് വിക്ടര്‍ കടയ്ക്കുള്ളിലായിരുന്നു. ഇയാള്‍ കടയ്ക്കുള്ളില്‍ നിന്ന് ഷീറ്റ് ഇളക്കിയാണ് രക്ഷപ്പെട്ടത്. കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പ്രമാണം, എ.ടി.എം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ഇരുപതിനായിരം രൂപ എന്നിവ കത്തിനശിച്ചു.സ്റ്റേഷനറി കടയില്‍ മാത്രം ഉദ്ദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ആക്രിക്കടയില്‍ സൂക്ഷിച്ചിരുന്ന പേപ്പര്‍, ആക്രി സാധനങ്ങള്‍ എന്നിവയാണ് കത്തിനശിച്ചത്. ഇവിട ഉദ്ദേശം ഒന്നര ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഭാഗ്യവശാല്‍ ആളപായം ഉണ്ടായില്ല.വര്‍ക്കല, പരവൂര്‍ അഗ്നിരക്ഷാസേന യൂനിറ്റുകള്‍ മൂന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്.