തിരുവനന്തപുരം: കാറില്‍ കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായി.വെങ്ങാനൂര്‍ സ്വദേശി ചന്തു എന്ന അനന്ദുമോഹനാണ് 11.62 ഗ്രാം മാരക മയക്കുമരുന്നുമായി പിടിയിലായത്.
സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ഷിബുവും സംഘവും എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റ്റിവ് ഓഫിസര്‍ കെ. ഷാജു നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.