ജോഹന്നസ്‌ബര്‍ഗ് : കിഴക്കന്‍ ദക്ഷിണാഫ്രിക്കയില്‍ ജിറാഫിന്റെ ചവിട്ടേറ്റ് 16 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം.ബുധനാഴ്ച തുറമുഖ നഗരമായ ഡര്‍ബാനില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെ വടക്ക് – കിഴക്ക് സ്ഥിതി ചെയ്യുന്ന ഷ്‌ലൂഷ്‌ലൂവെയ് മേഖലയിലെ കുലേനി ഗെയിം പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ഓടെയാണ് സംഭവം. കുട്ടിയുടെ അമ്മയായ 25 കാരിയ്ക്കും ജിറാഫിന്റെ ആക്രമണമേറ്റു.
പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. അമ്മയുടെ നില ഗുരുതരമാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള സസ്തനിയായ ജിറാഫ് വളരെ അപൂര്‍വമായാണ് മനുഷ്യരെ ആക്രമിക്കുന്നത്. പാര്‍ക്ക് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജിറാഫ് ആക്രമിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.