ആലപ്പുഴ: വീട്ടുവഴക്കിനെത്തുടര്‍ന്നു മകനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവിന് അഞ്ചു വര്‍ഷം തടവ്.ആലപ്പുഴ നഗരസഭയിലെ പഴവീട് വാര്‍ഡില്‍ തേജസ് നഗറില്‍ പനച്ചികാട് മഠത്തില്‍ വീട്ടില്‍ വാടകയ്‌ക്കു താമസിച്ചുവന്ന പാലസ് വാര്‍ഡില്‍ ചിറപ്പറമ്ബ് വീട്ടില്‍ വിഷ്‌ണു(60)വിനെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. മദ്യലഹരിയില്‍ വഴക്കുണ്ടാക്കിയ വിഷ്‌ണു മകന്‍ വിനോദി(35)നെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.