തൃശൂര്‍: പോലീസിന്റെ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി കമിതാക്കള്‍ പിടിയില്‍. തൃശൂര്‍ കൂര്‍ക്കാഞ്ചേരി കുറ്റിപറമ്ബില്‍ അജ്മല്‍(23), പാലക്കാട് വടക്കുഞ്ചേരി മേലെപുരക്കല്‍ വീട്ടില്‍ പവിത്ര(25)എന്നിവരാണ് അറസ്റ്റിലായത് .ഇവരില്‍ നിന്നും വില്പനക്കായി കൊണ്ടുപോവുകയായിരുന്ന രണ്ട് ഗ്രാം എം.ഡി.എം.എ കൊരട്ടി പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രി കൊരട്ടി പോലീസ് ചിറങ്ങരയില്‍ വച്ച് നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്