എക്‌സൈസ് സംഘം പിടികൂടാനെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട കഞ്ചാവു കേസിലെ പ്രതി ചെന്നുകയറിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പില്‍; പിടിച്ചു വെച്ച് ചോദ്യം ചെയ്തതോടെ കുടുങ്ങി

ഏറ്റുമാനൂര്‍: എക്‌സൈസ് സംഘം പിടികൂടാനെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട കഞ്ചാവു കേസിലെ പ്രതി ചെന്നുകയറിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പില്‍. പുറത്താരോ വന്നെന്ന് മനസ്സിലാക്കി പിടിച്ചു ചോദ്യം ചെയ്തതോടെ സത്യം പറഞ്ഞ യുവാവിനെ എക്‌സൈസ് സംഘത്തെ തന്നെ ഏല്‍പ്പിച്ചു . വനിതാ പൊലീസിന്റെ വീട്ടിലെത്തിയ യുവാവിന്റെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ (എച്ച്‌സി) കെ. കന്‍സിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. എക്‌സൈസ് പിടിക്കാന്‍ ശ്രമിക്കവെ പ്രതി അജിത്ത് ആണ് ഓടി രക്ഷപ്പെട്ട് വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. അജിത്ത് എക്‌സൈസ് സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ കന്‍സിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ കന്‍സി വിശ്രമിക്കുകയായിരുന്നു.വീടിനു സമീപം ആരോ വന്നതായി കാല്‍പെരുമാറ്റത്തില്‍ നിന്നു ഇവര്‍ക്ക് മനസിലായി. മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോള്‍ യുവാവിനെ കണ്ടു. ‘കുറച്ചുപേര്‍ കൊല്ലാന്‍ വരുന്നു.രക്ഷിക്കണ’മെന്നാണ് ഇയാള്‍ പറഞ്ഞത്. സംശയം തോന്നി യുവാവിനെ കാര്‍ ഷെഡിനുള്ളിലേക്ക് കൊണ്ടു പോയി പിടിച്ചു വച്ചു. ചോദ്യം ചെയ്തതോടെ യുവാവ് പരുങ്ങലിലായി. തുടര്‍ന്നു കന്‍സി അയല്‍ വീട്ടുകാരെ കൂടി വിളിച്ചു വരുത്തി. അവരുടെ സഹായത്തോടെ യുവാവിനെ തടഞ്ഞുവച്ചു. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസ് എത്തുന്നതിനു മുന്‍പ് എക്‌സൈസിലെ ഒരു ഉദ്യോഗസ്ഥന്‍ എത്തി. കഞ്ചാവ് കേസിലെ പ്രതിയാണെന്നു ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുടര്‍ന്നു നാട്ടുകാരുടെ സാന്നിധ്യത്തില്‍ പ്രതിയെ എക്‌സൈസിനു കൈമാറി. കേസില്‍ ഇതോടെ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ടവരില്‍ ഒരാളെ കൂടി കിട്ടാനുണ്ടെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 4 =