പാറശ്ശാല: കഞ്ചാവും മയക്ക് മരുന്നുമായി ദമ്പതികളെ പൊലീസ് പിടികൂടി. വഴിച്ചാല്‍ നുള്ളിയോട് സ്വദേശികളായ ഷാഹുല്‍ ഹമീദും ഭാര്യ ഷംനയുമാണ് അറസ്റ്റിലായത്.ഇവരില്‍നിന്ന് 25 ഗ്രാം കഞ്ചാവും ഒമ്പത് മയക്ക് മരുന്ന് ഗുളികളും കണ്ടെടുത്തു.
നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി ഷാജഹാന്റെ നേതൃത്വത്തില്‍ കുടപ്പനമൂടിന് സമീപം നുള്ളിയോട് ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്.പ്രതികളെ തൊണ്ടി സാധനങ്ങള്‍ സഹിതം കാട്ടാക്കട റേഞ്ച് ഓഫിസിലേക്ക് കൈമാറി.