കാസർകോട് : കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് മുളിയാര്‍ വില്ലേജ് അസിസ്റ്റന്റ് ടി രാഘവന്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസ് സേവനങ്ങള്‍ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് വിജിലന്‍സാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാര്‍ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാല്‍ സ്വദേശിയുമായ ടി രാഘവനെ വിജിലന്‍സ് പിടികൂടിയത്.
ഭൂമിയ്ക്ക് നികുതിയടക്കാനാണ് ബോവിക്കാനം സ്വദേശി അഷറഫിന്റെ പക്കല്‍ നിന്ന് രാഘവന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. രാഘവന്റെ കൈയ്യില്‍ നിന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ വിജിലന്‍സ് അധികൃതര്‍ കണ്ടെത്തി. മുളിയാര്‍ വില്ലേജ് ഓഫീസില്‍ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.