വയനാട് : വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.ചീരാലില്‍ ഒരു മാസത്തിനിടെ 13 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത് വെവൈല്‍ഡ് ലൈഫ് വാര്‍ഡന്‍്റെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചില്‍ നടത്തിയത്. ഉള്‍വനത്തിലടക്കംവനപാലകസംഘം തെരച്ചില്‍ നടത്തിയെങ്കിലും അന്ന് ഫലമൊന്നുമുണ്ടായില്ല
കടുവയെ കണ്ടെത്താന്‍ 18 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും മൂന്ന് കൂടുകള്‍ ഒരുക്കുകയും ചെയ്തിരുന്നു.ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ് സക്കറിയയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘവും ആര്‍ആര്‍ടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്തതാണ് വനം വകുപ്പിന് ആദ്യഘട്ടത്തില്‍ വെല്ലുവിളിയായത്.