തിരുവനന്തപുരം: മ്യൂസിയത്തിന് മുന്നില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു.പരാതിക്കാരിയായ യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതിക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതി സഞ്ചരിച്ച കാര്‍ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളും പരശോധിക്കാനുള്ള നടപടി ആരംഭിച്ചു.
സംഭവത്തില്‍ പ്രതിക്കെതിരേ നിസാരവകുപ്പുകളാണ് ചുമത്തിയതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം പോലിസ് കേസെടുത്തത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു.