ന്യൂഡല്‍ഹി: പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ തീ. വെള്ളിയാഴ്ച രാത്രി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് സംഭവം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന 6ഇ 2131 വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് തീ പടര്‍ന്ന്.തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തരമായി വിമാനം തിരിച്ചിറക്കി. വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിന് പിന്നാലെ റണ്‍വേയിലും തീപ്പൊരി ഉണ്ടായ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിന് മുമ്പ് നിലത്തിറക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.