തിരുവനന്തപുരം: ഷാരോണ്‍ രാജിന് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.അതേസമയം, ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണമുണ്ടായി.വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് അയല്‍വാസികള്‍ അറിയിച്ചു.കഷായം കുറിച്ച് നല്‍കിയെന്ന് പറയപ്പെട്ട ആയുര്‍വേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കിയത്. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.കഷായം കുറിച്ചു നല്‍കിയെന്ന് ഗ്രീഷ്മ അവകാശപ്പെടുന്ന ആയുര്‍വേദ ഡോക്ടര്‍ അരുണ്‍ അത് തള്ളിയിരുന്നു. ഷാരോണിന് നല്‍കിയ അതേ ജ്യൂസ് കുടിച്ച അമ്മയ്‌ക്കൊപ്പം വന്നഓട്ടോഡ്രൈവര്‍ക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു.
ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് ഡ്രൈവര്‍ പ്രദീപ് മൊഴി നല്‍കിയത്. ഷാരോണ്‍ ആശുപത്രിയില്‍ കഴിയുമ്ബോള്‍ കഷായത്തിന്റെ പേര് പറയാതെ ഷാരോണിന്റെ കുടുംബത്തെ വട്ടംകറക്കുകയായിരുന്നു.
ചികില്‍സയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന സഹോദരന്‍ ഷിമോന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിങ്കിലും ഗ്രീഷ്മ പറഞ്ഞില്ല. കഷായ കുപ്പിയുടെ അടപ്പില്‍ അതിന്റെ ബാച്ച് നമ്ബറുണ്ടാകുമെന്ന് ഷിമോന്‍ പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവച്ചതാണ് ഷാരോണിന് നല്‍കിയതെന്നുമാണ് ഗ്രീഷ്മ ഫോണില്‍ പറഞ്ഞത്. എന്നാല്‍, പൊലീസിനോട് കുപ്പി ആക്രിക്ക് കൊടുത്തു എന്നായിരുന്നു ആദ്യം നല്‍കിയ മൊഴി .