കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് യുവാവ് മരിച്ചു.പയ്യോളി പള്ളിക്കര കുനിയില്‍ കുളങ്ങര സഹദ് (45) ആണ് മരിച്ചത്. പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയില്‍ വെച്ചാണ് സംഭവം. മൃതദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് മാവേലിക്കരയില്‍ ഹോട്ടല്‍ ആറംഗ സംഘം അടിച്ച് തകര്‍ത്തിരുന്നു.വെള്ളൂര്‍കുളത്തിന് സമീപമുള്ള കസിന്‍സ് ഫാസ്റ്റ് ഫുഡ് കടയിലാണ് അക്രമം നടന്നത്.