കോഴിക്കോട് :പയ്യോളിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി സഹദാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരാണ് മര്‍ദ്ദിച്ചിരുന്നത്. പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടക്ക് സമീപത്ത് വെച്ചാണ് സഹദിന് മര്‍ദനമേറ്റത്.
തട്ടുകടയില്‍ ഭക്ഷണം കഴിക്കവേയാണ് ഇദ്ദേഹത്തെ ചിലര്‍ മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. വാക്കുതര്‍ക്കം മര്‍ദനത്തിലേക്ക് മാറുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുകയാണ്.