തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന മഹാ കാണിക്കവഞ്ചി കുത്തി തുറന്നു പണം മോഷ്ടിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം ഏതോ സമയത്താണ് മോഷ്ടാവ് സ്ഥലത്തു എത്തി കാണിക്ക വഞ്ചിയുടെ ആദ്യ ഭാഗത്തെ പൂട്ട് പൊളിച്ചത്. ഇന്ന് വൈകുന്നേരം ആണ് മോഷണ ശ്രമം നടന്നതായി ക്ഷേത്രം ജനകീയ സമിതി ഭരണ സമിതി യുടെ ശ്രദ്ധയിൽ പെട്ടത്. ഓഫീസിൽ സ്ഥാപിച്ചിരുന്ന സി സി ടി വി യിൽ മോഷ്ടാവ് പൂട്ട് പൊളിക്കുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത്രയും ജന സാന്നിധ്യം ഉള്ള സ്ഥലത്തു മോഷ്ടാവ് എത്തിയതും, പൂട്ട് പൊളിച്ചതും ജനങ്ങളിൽ പരിഭ്രാന്തി പരത്തി യിട്ടുണ്ട്. പൂജപ്പുര പോലീസ് സ്ഥലത്തു എത്തി മേൽ നടപടി സ്വീകരിച്ചു.