കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന് ആറു വയസുള്ള കുട്ടിയെ ചവിട്ടി വീഴ്‌ത്തിയ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും.ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ് ഷിഹാദിന് നോട്ടീസ് നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എ സി ഷീബയാണ് കേസിലെ പ്രതിയായ യുവാവിനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.കഴിഞ്ഞ ദിവസം വൈകീട്ടാണ് ദാരുണമായ സംഭവമുണ്ടായത്. തന്റെ കാറില്‍ ചവിട്ടിയെന്നാരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ പൊന്ന്യം സ്വദേശിയായ മുഹമ്മദ് ഷിനാദാണ് ചവിട്ടിത്തെറിപ്പിച്ചത്. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തില്‍ കേസെടുക്കാതെ പോലീസ് പ്രതിയെവിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടികളിലേക്ക് കടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും.