പുതുക്കാട്: കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടിയെടുക്കാന്‍ ശ്രമം.ശനിയാഴ്ച എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയോടും എംഎല്‍എ പേഴ്സണല്‍ ചാറ്റില്‍ വന്ന് പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്.
5000 രൂപ ഗൂഗിള്‍ പേ വഴി അയച്ചുതരാനാണ് വ്യാജ അക്കൗണ്ടുകാരന്‍റെ ആവശ്യം. വൈകുന്നേരം തന്നെ തിരിച്ചു തരാമെന്നുമാണു ചാറ്റിലൂടെയുള്ള ഉറപ്പ്. പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു.