തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ദ്ധ ചികിത്സയ്‌ക്കായി ജര്‍മ്മനിയിലെത്തി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നരയ്‌ക്ക് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലായിരുന്നു യാത്ര.യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാലകളിലൊന്നായ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്‌ച ഡോക്‌ടര്‍മാര്‍ വിശദപരിശോധന നടത്തിയശേഷം തുടര്‍ചികില്‍സ തീരുമാനിക്കും. ശസ്‌ത്രക്രിയ വേണ്ടെങ്കില്‍ ഈ മാസം 17ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് സൂചന. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹനാന്‍ എം.പിയും കൂടെയുണ്ട്.312 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികള്‍ക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുണ്ട്. 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ച ഈ ആശുപത്രിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 13,200 ജീവനക്കാരുണ്ട്.