തിരുവനന്തപുരം:വര്‍ക്കല പാപനാശത്ത് കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങളിലുള്ളവര്‍ കടലില്‍ ഇറങ്ങരുതെന്ന് ജില്ലാ കളക്‌ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.ബീച്ചില്‍ ബലി മണ്ഡപത്തിനു സമീപമാണ് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത്.പ്രാദേശിക പ്രതിഭാസം മാത്രമാണ് കടല്‍ ഉള്‍വലിയാന്‍ കാരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.അറബിക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്‍ക്കുന്നില്ല.തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യന്‍ തീരത്ത് ഇന്ന് വൈകിട്ടോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസമെന്നും ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.