മുരിങ്ങോടി: ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് പാലൂട്ടുന്നതിനു വേണ്ടി വീട്ടിലേക്കു സ്കൂട്ടറില്‍ പോയ അധ്യാപിക അപകടത്തില്‍ മരിച്ചു.മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപികയാണ് റഷീദ.ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക്പാലൂട്ടുന്നതിനുമായാണു റഷീദ സ്കൂട്ടറില്‍ വീട്ടിലേക്കു പോയത്. പേരാവൂര്‍ ഇരിട്ടി റോഡിലുടെ പോകുമ്ബോള്‍ സ്കൂട്ടറിനു പിന്നില്‍ മിനി ലോറി ഇടിക്കുകയായിരുന്നു.