വരൂ… ഇംഗ്ലീഷ് സംസാരിക്കാം ഈസിയായി

വിദ്യാഭ്യാസ യോഗ്യതകള്‍ പലതുണ്ടായിട്ടും ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ മിക്കവരും. ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാന്‍ തടസമായി നില്‍ക്കുന്നത് വ്യാകരണമാണെന്നതില്‍ സംശയവുമില്ല. എങ്കില്‍ പിന്നെ വ്യാകരണം ഒഴിവാക്കി ഇംഗ്ലീഷ് ഭാഷയെ കയ്യിലൊതുക്കാന്‍ ഒരവസരം ലഭിച്ചാല്‍ വേണ്ടെന്ന് വെക്കണോ….

എല്ലാ കാര്യത്തിലും കഴിവുള്ളവരാണ് ഇന്ത്യക്കാര്‍. പ്രത്യേകിച്ച് മലയാളികള്‍. എന്നാല്‍ ആശയവിനിമയത്തിലുള്ള പോരായ്മകള്‍ ഇവരെ പിന്നോട്ട് വലിക്കുന്നു. തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ ഒരിക്കലും തങ്ങള്‍ക്ക് മനസിലാകുന്നില്ല എന്ന് മനസിലാക്കുന്നിടത്താണ് ബാബ ഈസി ഇംഗ്ലീഷിന്റെ തുടക്കം. ഇത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ടത് എന്തെന്ന് മനസിലാക്കി അവരെ ജീവിതവിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ബാബ അലക്‌സാണ്ടര്‍ മെച്ചപ്പെടുത്തിയെടുത്ത പഠനരീതി ജനപ്രിയമാകുകയാണ്.

പഠനത്തിലൂടെ അറിവ് മാത്രമല്ല ലഭിക്കേണ്ടത്. അറിവിനെ പ്രകടിപ്പിക്കാനും മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കുവാനുമുള്ള കഴിവും കിട്ടണം. സദസിനെ അഭിമുഖീകരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ മാറ്റിയെടുക്കണം. അറിവ് വികസിപ്പിക്കുന്നതോടൊപ്പം അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുവാനും അത് അവരെ ബോധ്യപ്പെടുത്തി മികച്ച പരിശീലനത്തിലൂടെ മാറ്റിയെടുക്കുകയുമാണ് ബാബ ഈസി ഇംഗ്ലീഷ് പരിശീലനത്തിലൂടെ ചെയ്യുന്നത്.

വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മൊഡ്യൂള്‍.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 + thirteen =