അടിമാലി: വിനോദ സഞ്ചാരികളുമായി വന്ന കാര്‍ തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല.എറണാകുളത്ത് നിന്ന് മൂന്നാറിന് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പള്ളിവാസല്‍ മൂലക്കടയില്‍ നിന്ന് റിസോര്‍ട്ടിലേക്കുള്ള കുത്തനെ ഇറക്കമുള്ള റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇവര്‍ ബുക്ക് ചെയ്തിരുന്ന റിസോര്‍ട്ടിന്റെ ഏതാനും മീറ്ററുകള്‍ അകലെയായിരുന്നു അപകടം. കൈകളില്‍ മുറിവേറ്റ ഡ്രൈവറെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.