ഗാന്ധിനഗര്‍: അയല്‍വാസിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് പിടികൂടി. നാല്‍പാത്തിമല പാതാപള്ളി വീട്ടില്‍ ഷിജു എന്ന ഷൈജു പി.രാജേന്ദ്രനെയാണ് (40) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ ഭര്‍ത്താവിനെ ആക്രമിക്കുകയും യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.