തിരുവനന്തപുരം : ഉച്ച ഭക്ഷണ പദ്ധതിയും, പാചക തൊഴിലും സംരക്ഷിക്കുക, അവകാശ പത്രിക അംഗീകരിക്കുക, തൊഴിൽ പ്രശനങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സ്കൂൾ പാചക തൊഴിലാളി യൂണിയൻ 19ന് സെക്രട്ടറി യേറ്റ് പടിക്കൽ കലമുടക്കൽ സമരം നടത്തും. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന സെക്രട്ടറി പി ജി മോഹനൻ, സംസ്ഥാന പ്രസിഡന്റ് കെ കെ ജയറാം, പട്ടം ശശി ധരൻ, മീനാ ങ്കൽ കുമാർ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.