/തിരുവനന്തപുരം നീറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മര്‍ദിച്ച പ്രതികള്‍ക്കായിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.യുവാക്കളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികള്‍ ഒളിവിലാണ്.ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നു ആരോപിച്ചായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ പ്രദീപിനെ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസില്‍ പരാതി നല്കി മൂന്നു ദിവസം പിന്നിട്ടിട്ടും കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് കരമന പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികള്‍ കുഞ്ചാലുമ്മൂട് സ്വദേശികളായ അഷ്ക്കര്‍, അനീഷ്എന്നിവരാണെന്നു തിരിച്ചറിഞ്ഞെങ്കിലും അന്വേഷണത്തില്‍ പ്രതികള്‍ ഒളിവിലെന്നു പൊലീസ് സ്ഥിരീകരിച്ചു.