തിരുവനന്തപുരം .ചെട്ടിക്കുളങ്ങര NSS കരയോഗം ഹാളിൽ വച്ച് *വിശ്വകർമ്മകൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ *ഹരിവരാസനം എന്ന കീർത്തനത്തിന്റെ ജന്മ ശതാബ്ദിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഭക്തിസാന്ദ്രമായ പരിപാടികളോടെയുള്ള ഗംഭീരമായ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു . ശ്രീപത്മനാഭ ക്ഷേത്രം CEO ശ്രീമാൻ ബി.സുരേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ
അഖിലതന്ത്രി പ്രചാരക്‌സഭ നാഷണൽ വൈസ് ചെയർമാൻ ( അറ്റുകാൽമുൻ മേൽശാന്തി )
ബ്രഹ്മശ്രീ ഡോ. N വിഷ്ണുനമ്പൂതിരി വിശിഷ്ട അതിഥിയായിരുന്നു തന്റെ ഗുരുനാഥനായിരുന്ന വടക്കം ഈശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തിയായിരുന്നപ്പോഴാണ് സമ്പാദകനായ കമ്പക്കുടി കുളത്തൂർ അയ്യരിൽ നിന്നും ഗ്രഹിച്ച് അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായി സ്വീകരിച്ചത് എന്ന കാര്യം വെളിപ്പെടുത്തി
ഓരോ വരിയിലും 11 അക്ഷരം വീതമുള്ളസമ്മത എന്ന വൃത്തത്തിൽ എഴുതപ്പെട്ട അയ്യപ്പന്റെ അഷ്ടകമായ ഈകീർത്തനം കാലാന്തരത്തിൽഇന്നു പാടുമ്പോൾപല തെറ്റുകളും വരുന്നു എന്നു ചൂണ്ടിക്കാട്ടി
ഉദാ..
“ഹരിദധീശ്വരാരാധ്യപാദുകം ( 11 അക്ഷരം) ” (ദിക്പാലകന്മാരാൽ പൂജിക്കപ്പെടുന്ന പാദുക മുള്ള ദേവനെ ഞാൻ ആശ്രയിക്കുന്നു) “ഹരിദധീശ്വരം ” എന്നായാൽ 12 അക്ഷരം വരും ദിക്പാലകനെ ആശ്രയിക്കുന്നു എന്നു തെറ്റിപോകും
“അരുവിമർദ്ദന “മല്ല
അരിവിമർദ്ദനം = അരി (ശത്രുവിനെ വിശേഷേണ മർദ്ദിക്കുന്നവൻ) എന്നുമാണർത്ഥo
എന്നും ഓർമ്മപ്പെടുത്തി.
ഈ നൂറാം വർഷത്തിലെങ്കിലും എല്ലാവർക്കും ശരിയായി ചൊല്ലാനാകട്ടെ എന്നദ്ദേഹം ആശംസിച്ചു.
ശ്രീമതികോന്നാത്ത് ജാനകിയമ്മയാണ് 1923 ൽഇത് രചിച്ചത് എന്നവകാശപ്പെടുന്നഅവരുടെ പേരമകൻ “ഹരിവരാസനം ചാരിട്ടബിൾ ട്രസ്റ്റിനെക്കുറിച്ചു സംസാരിച്ചു. ഹരിവരാസനം നിത്യം ഉറങ്ങുമ്പോൾ ചൊല്ലിയാൽ എന്താഗ്രഹവും 41 ദിവസത്തിനുള്ളിൽ സാധിക്കുന്നതാണ് എന്ന അത്ഭുതാനുഭവം അദ്ദേഹം അനുസ്മരിച്ചു.
ആഘോക്ഷത്തിന്റെ മുഖ്യസംഘാടകനായ
വിശ്വകർമ്മകൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി ശ്രീമാൻ നെയ്യാറ്റിൻകര ശ്രീനി സ്വാഗതം ആശംസിച്ചു. ലോകമെങ്ങും ഇതു പ്രചരിപ്പിക്കാൻ വേണ്ടതായ ജനങ്ങളുടെ സഹകരണം ക്ഷണിച്ചു.
പ്രസിഡന്റ് വി.ജി ശശികുമാർ ആധ്യക്ഷ്യം വഹിച്ചു ,ശ്രീ ബീ . സുരേഷ് കുമാർ കലാകാരന്മാരെആദരിച്ചു. ഗാന്ധിഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ ആറ്റിങ്ങൽ വിജയകുമാർ മുഖ്യമായി സംസാരിച്ചു. അനന്തരംഭക്തിസാന്ദ്രമായഅയ്യപ്പഭജനകൾ കൊണ്ട് മുഖരിതമായ സമ്മേളനത്തിൽ
ബ്രഹ്മശ്രീ വിഷ്ണുനമ്പൂതിരി
ഹരിവരാസനം മംഗളം പാടി ” .